ആറ്റിങ്ങൽ: പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച ഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെ റോഡ് അപകടാവസ്ഥയിൽ. മടവൂർ പഞ്ചായത്ത് 13-ാം വാർഡിൽ നബാർഡ് ഫണ്ടിൽ നിന്ന് 3.02 കോടി രൂപ ചിലവഴിച്ച് 2018-ൽ പൂർത്തീകരിച്ച കക്കോട് - കാട്ടുപുതുശ്ശേരി റോഡിന്റെ പറങ്കിമാംവിള ഭാഗത്താണ് അപകടാവസ്ഥ. ജല ജീവൻ പദ്ധതി പ്രകാരം കുടിവള്ളെ കണക്ഷൻ നൽകുന്നതിന് വേണ്ടിയാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്.
തുടർന്ന് കുഴി നികത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണ് മുഴുവൻ ഒലിച്ച് പോയി. റോഡരികിൽ ഓടയുടെ രൂപത്തിൽ കുഴി രൂപപ്പെട്ടിരിക്കുകയാണിപ്പോൾ. ബൈക്ക് യാത്രക്കാർക്കും വലിയ വാഹനങ്ങൾക്കുമടക്കം ഇത് അപകട ഭീഷണി ഉയർത്തുന്നു. അപകടം സംഭവിക്കുന്നത് മുമ്പ് അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് വാർഡ് മെംബർ സുജീന മഖ്തും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.