തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ (29) വിവാഹം നിശ്ചയിച്ചിരുന്നത് മേയ് ഏഴിന്. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഡപത്തിൽ വച്ച് ഏക മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പിതാവ് അനിൽകുമാറും ഭാര്യ മഞ്ജുവും ആരംഭിച്ചിരിക്കെയാണ് മരണവിവരം കാതുകളിലേക്ക് എത്തിയത്.
സ്കൂളിൽനിന്ന് ടൂർ പോകുന്നെന്നുപറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. ആര്യയുടെ മരണവാർത്ത അറിഞ്ഞതോടെ മേലത്തുമേലെ ഖാദി ബോർഡ് ജങ്ഷനിലെ വീട് പൂട്ടി ആരെയും കാണാൻ തയാറാകാതെ കഴിയുകയാണ് കുടുംബം.
വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. രാത്രി സമയത്തുപോലും വീട്ടിൽ ലൈറ്റുകളൊന്നും കത്തിച്ചിട്ടില്ല. സമീപത്തെ സാമൂഹികപ്രവർത്തകർക്കും വീട്ടിലേക്ക് കടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.