ദേ​വി

ബസിൽ മോഷണം; സ്ത്രീ പിടിയിൽ

തിരുവനന്തപുരം: ബസിൽ യാത്രചെയ്യവെ ബാഗിൽനിന്ന് പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ സ്ത്രീ പിടിയിൽ. മധുര മാട്ടുതാവണി മാരിയമ്മൻ കോവിൽ തെരുവിൽ ദേവി (29) ആണ് വെഞ്ഞാറമൂട് പൊലീസ് പിടിയിലായത്. നിലമേൽ കൈതോട് സ്വദേശി നജുമയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 200 രൂപയാണ് മോഷ്ടിച്ചത്. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Theft on the bus-Woman in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.