തിരുവനന്തപുരം: ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും അടച്ചശേഷം സബ് രജിസ്ട്രാർ ഓഫിസുകളിലെത്തുമ്പോള്‍ രജിസ്ട്രേഷന് വകുപ്പ് സേവനം നല്‍കാതെ മടക്കിവിടുന്നതായി പരാതി.
ഭൂമികൈമാറ്റ രജിസ്ട്രേഷനായി ആയിരം രൂപ മുതല്‍ കോടികള്‍വരെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും നല്കുന്നവര്ക്കാണീ ഗതികേട്. ദിവസങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതുകാരണം പ്രതിസന്ധി രൂക്ഷമാകുകയാണ്.
രജിസ്ട്രേഷന് വകുപ്പിന്റെ സെര്‍വര്‍ താറുമാറായതോടെയാണ് ഭൂമി കൈമാറ്റ രജിസ്ട്രേഷൻ ഉള്‍പ്പെടെ തകരാറിലായതെന്ന് അധികൃതർ പറയുന്നു.
സമയം ക്രമീകരിച്ചാണ് താല്‍ക്കാലിക പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. സഹകരണ ബാങ്കുകളില്‍നിന്ന് സബ് രജിസ്ട്രാർ ഓഫിസുകളിലേക്ക് അയക്കുന്ന ഗഹാന് സബ് രജിസ്ട്രാർ ഓഫിസുകളില്‍ സ്വീകരിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി മടക്കിയയക്കുന്നതാണ് നിലവിലെ രീതി.
എന്നാല്‍, ഇപ്പോള്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥന് ഡിജിറ്റല്‍ ഒപ്പ് നല്‍കുന്നതിന് സാധിക്കുന്നില്ല. ഇതോടെയാണ് ഗഹാന് രജിസ്ട്രേഷന്റെ നിലവിലെ പ്രതിസന്ധിക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.