തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ 76 പേർക്ക് അടിയന്തര വൈദ്യ സഹായമൊരുക്കി കനിവ് 108 ആംബുലൻസുകൾ. ജനുവരി ഒന്നിന് പുലർച്ച വരെയുള്ള കണക്കുപ്രകാരം തലസ്ഥാന ജില്ലയിലാണ് വാഹനാപകടങ്ങളിൽ പരിക്കേറ്റ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കിയത് (36 പേർ). കൊല്ലം -നാല്, പത്തനംതിട്ട -ഒന്ന്, ആലപ്പുഴ -10, കോട്ടയം -മൂന്ന്, ഇടുക്കി -അഞ്ച്, എറണാകുളം -ഏഴ്, തൃശൂർ -അഞ്ച്, കോഴിക്കോട് -അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സ ലഭ്യമാക്കിയവരുടെ എണ്ണം.
ഇതിനു പുറമെ വിവിധ ആശുപത്രികളിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടിയ 57 പേരെ വിദഗ്ധ ചികിത്സകൾക്കായി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനും 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കിയതായി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.