നാഗർകോവിൽ: പാർവതിപുരം പാലത്തിന് താഴെ ചായക്കടയിൽ ഞായറാഴ്ച രാവിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. ഇവരെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂസ(48), പ്രവീൺ (25), ശേഖർ(52), സുബ്ബയ്യ (66), സുധ (48), ശശിധരൻ (62), സുശീല (50), ഫക്രുദീൻ (35) എന്നിവർക്കാണ് പൊള്ളലേറ്റത്.
നാഗർകോവിലിൽ നിന്നെത്തിയ അഗ്നിശമന സേന ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. നാഗർകോവിൽ സ്വദേശികളായ രാജേഷ്, മുഹമ്മദ് സഫീക് എന്നിവർ ചേർന്നാണ് കട നടത്തിവരുന്നത്. പതിവുപോലെ രാവിലെ പണികൾ തുടങ്ങി കുറച്ച് സമയം കഴിഞ്ഞയുടൻ അടുപ്പ് താനെ അണഞ്ഞു. വീണ്ടും കത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രി സ്റ്റാലിൻ പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50000 രൂപ വീതം നൽകാൻ ഉത്തരവിട്ടു. കലക്ടർ എം. അരവിന്ദ്, മേയർ ആർ. മഹേഷ് എന്നിവർ മെഡിക്കൽ കോളജിൽ പൊള്ളലേറ്റവരെ സന്ദർശിച്ച് തുക നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.