കഴക്കൂട്ടം: പാങ്ങപ്പാറയിൽ എ.എസ്.ഐക്കടക്കം തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെ കാര്യവട്ടം കൊടുത്തറ ക്ഷേത്രത്തിന് സമീപം അലഞ്ഞുനടന്ന നായ് സൈക്കിളിൽ പോയ സൂരജിനെയാണ് (16) ആദ്യം ആക്രമിച്ചത്. സൂരജിനെ രക്ഷിക്കാൻ ശ്രമിക്കവെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശശികുമാറിനും കടിയേറ്റു. തെരുവുനായ് സുകുമാരൻ എന്നയാളുടെ ആടിനെയും കടിച്ച് പരിക്കേൽപിച്ചു. ഒരാഴ്ച മുമ്പ് വിമുക്തഭടൻ അശോകന് തെരുവുനായുടെ കടിയേറ്റിരുന്നു. കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരെത്തി ഏതാനും തെരുവ് നായ്ക്കളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ, മേഖലയിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾ ഇപ്പോഴും നാട്ടുകാർക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.