തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പൊ​ങ്കാ​ല​ക്ക്​ മൂ​ന്നു​നാ​ൾ ശേ​ഷി​ക്കെ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​​ത്ര​ത്തി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്​ വ​ർ​ധി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ തി​ര​ക്ക്​ ഇ​തി​ലും വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​യു​ള്ള മു​ന്നൊ​രു​ക്കം കൈ​ക്കൊ​ണ്ട​താ​യി ക്ഷേ​ത്ര അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യാ​ല്‍ ദ​ര്‍ശ​ന​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ര്‍പ്പ​ടു​ത്തു​മെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദ​ർ​ശ​ന​ത്തി​നാ​യി വ​യോ​ധി​ക​ര്‍ക്കും വി​ക​ലാം​ഗ​ക​ര്‍ക്കും പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ല്‍കും. ഭ​ക്ത​ര്‍ തി​ര​ക്കു​കൂ​ട്ട​രു​തെ​ന്നും പൊ​ലീ​സി​ന്റെ​യും സ​ന്ന​ദ്ധ​ഭ​ട​ന്മാ​രു​ടെ​യും നി​ർ​ദേ​ശം മാ​നി​ക്ക​ണ​മെ​ന്നും ട്ര​സ്റ്റ് അ​ധി​കൃ​ത​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​വും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.

പൊ​ലീ​സ്, അ​ഗ്​​നി​ര​ക്ഷ സേ​ന എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ആ​നു​കൂ​ല്യ​ത്തി​നാ​യി 14 കോ​ടി രൂ​പ​യു​ടെ ഇ​ന്‍ഷു​റ​ന്‍സ് ട്ര​സ്റ്റ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2020ലെ ​പൊ​ങ്കാ​ല​യു​മാ​യി തു​ല​ന​പ്പെ​ടു​ത്തു​മ്പോ​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ത​രു​ടെ 40 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന​നു​സൃ​ത​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ട​വും ട്ര​സ്റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

3300 പൊ​ലീ​സു​കാ​രെ​യാ​ണ്​ സു​ര​ക്ഷ ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 150 വ​ള​ന്റി​യ​ര്‍മാ​രും സേ​വ​ന​ത്തി​നു​ണ്ടാ​കും.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ 250 ജീ​വ​ന​ക്കാ​ര്‍, സ്‌​കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്‌​സി​ലെ അം​ഗ​ങ്ങ​ള്‍, സ​ബ് ക​ല​ക്ട​ര്‍ നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ർ ക​ര്‍മ​രം​ഗ​ത്തു​ണ്ടാ​കും. പൊ​ങ്കാ​ല ദി​വ​സം കെ.​എ​സ്.​ആ​ര്‍.​ടി.​സി. 400 സ​ര്‍വി​സു​ക​ള്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ത്തും. ഭ​ക്ത​ര്‍ക്ക് ക​യ​റാ​ന്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പാ​ര്‍ക്കി​ങ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ന്ന​ദാ​നം, കു​ടി​വെ​ള്ളം എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

1270 പൊ​തു​ടാ​പ്പു​ക​ള്‍ കൂ​ടി ഭ​ക്ത​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി ത​യാ​റാ​ക്കു​മെ​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബി. ​അ​നി​ല്‍കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ. ​ശി​ശു​പാ​ല​ന്‍നാ​യ​ര്‍, ചെ​യ​ര്‍മാ​ന്‍ എ. ​ഗീ​താ​കു​മാ​രി എ​ന്നി​വ​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പൊ​ങ്കാ​ല​യു​ടെ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പൊ​ങ്കാ​ല ന​ട​ത്തു​ന്ന​ത്. ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. കൃ​ഷ്ണ​ന്‍നാ​യ​ര്‍, വി. ​ശോ​ഭ, എം.​എ. അ​ജി​ത്കു​മാ​ര്‍, ജി. ​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ പൊ​ങ്കാ​ല അ​ടു​പ്പു​വെ​ട്ട്.

ന​ഗ​രം പൊ​ങ്കാ​ല​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്​ അ​മ​ർ​ന്നു. പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളും പൊ​ങ്കാ​ല സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്കും എ​ങ്ങും ദൃ​ശ്യ​മാ​ണ്. തി​ര​ക്കി​നി​ട​യി​ൽ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൊ​ലീ​സ്​ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. 

പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീം

രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി 10 വ​രെ ഡോ​ക്ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ന​ഴ്‌​സി​ങ്​ അ​സി​സ്റ്റ​ന്റ്, ആം​ബു​ല​ന്‍സ് എ​ന്നി​വ ഉ​ള്‍പ്പെ​ടെ മെ​ഡി​ക്ക​ല്‍

ടീ​മി​ന്റെ സേ​വ​നം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്തി​ല്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. പൊ​ങ്കാ​ല ദി​വ​സ​ത്തി​ല്‍ ആം​ബു​ല​ന്‍സ് ഉ​ള്‍പ്പെ​ടെ 10​ മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ പൊ​ങ്കാ​ല അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കും.

ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പു​ക​ളു​ടെ​യും ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ തു​ട​ങ്ങി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍ പൊ​ങ്കാ​ല​ക്കെ​ത്തു​ന്ന​തി​നാ​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ സേ​വ​നം തേ​ടേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് മു​ഖാ​ന്ത​ര​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി 10 വ​രെ ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ഡോ​ക്ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ന​ഴ്‌​സി​ങ്​ അ​സി​സ്റ്റ​ന്റ്, ആം​ബു​ല​ന്‍സ് എ​ന്നി​വ ഉ​ള്‍പ്പെ​ടെ മെ​ഡി​ക്ക​ല്‍ ടീ​മി​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കു​ത്തി​യോ​ട്ട​ത്തി​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​നാ​യി ര​ണ്ടു​വീ​തം പീ​ഡി​യാ​ട്രീ​ഷ്യ​ന്‍മാ​രു​ടെ​യും സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രു​ടെ​യും മു​ഴു​വ​ന്‍ സ​മ​യ സേ​വ​നം ല​ഭ്യ​മാ​ക്കി. ഇ​തു​കൂ​ടാ​തെ, ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ട്ട എ​ട്ടു​പേ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​ന് ന​ഗ​ര​പ​രി​ധി​യി​ലെ സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പ്, ക​നി​വ് 108, കോ​ര്‍പ​റേ​ഷ​ന്‍, ഐ.​എം.​എ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള 35 ആം​ബു​ല​ന്‍സു​ക​ള്‍ സ​ജ്ജ​മാ​ക്കി. കൂ​ടു​ത​ല്‍ ആം​ബു​ല​ന്‍സു​ക​ളി​ലും ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - attukal ponkala; devotees in Attukal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.