ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായവർ വലയിൽ കുടുങ്ങിയെന്ന് മത്സ്യത്തൊഴിലാളികളുടെയും രക്ഷാപ്രവർത്തകരുടെയും വിലയിരുത്തൽ. ചൊവ്വാഴ്ചയും വല ഉയർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. അപകടത്തിനുശേഷം വന്ന മത്സ്യബന്ധന ബോട്ടിലുള്ളവർ വലക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടിരുന്നു. അതിനെ തുടർന്നാണ് തിങ്കളാഴ്ച രാത്രി തന്നെ വല ഉയർത്താൻ ശ്രമം ആരംഭിച്ചത്. ഇതിനായി കൊണ്ടുവന്ന ക്രെയിന്‍ വലിയഭാരം വഹിക്കാൻ ശേഷിയുണ്ടായിരുന്നില്ല. രാത്രി ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇത് അവസാനിപ്പിച്ചു.
ചൊവ്വാഴ്ചയും വല ഉയർത്താൻ നോക്കിയെങ്കിലും വിജയിച്ചില്ല. വല ബോട്ടിലും പുലിമുട്ടിലും കുടുങ്ങിക്കിടക്കുന്നതിനാലാണ് ഉയർത്താൻ കഴിയാത്തത്. വൈകുന്നേരം വല മുറിച്ചുമാറ്റി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. മുപ്പത് ടൺ ഉയർത്താൻ ശേഷിയുള്ള വലിയ ക്രയിൻ ഉണ്ടെങ്കിൽ മാത്രമേ ഇത് ഉയർത്താൻ കഴിയൂ. അത്രയും ശേഷിയുള്ള ക്രയിൻ എത്തിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.