വിഴിഞ്ഞം: കല്ലുവെട്ടാംകുഴി-കോവളം ബൈപാസ് സർവിസ് റോഡിൽ മാലിന്യം തള്ളുന്നത് വർധിക്കുന്നു. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നുള്ള ദുർഗന്ധംമൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. നഗരസഭയുടെ 'അണിചേരാം അഴകാർന്ന അനന്തപുരിക്കായി' പദ്ധതി നഗരത്തിൽ പലയിടത്തും നടപ്പാക്കുേമ്പാഴും വിഴിഞ്ഞം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
അറവ് മാലിന്യം ഉൾെപ്പടെ തള്ളിയിരിക്കുന്നതിനാൽ ഇവയിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡിന് ഒരുവശം ഇപ്പോൾ മാലിന്യ ചാക്കുകളുടെ നീണ്ടനിരയാണുള്ളത്. നഗരസഭ വിഴിഞ്ഞം സോണൽ ഓഫിസിന് കീഴിൽ വരുന്ന പ്രദേശത്ത് രാത്രിയും വെളുപ്പിനുമാണ് വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇറച്ചി മാലിന്യം തെരുവുനായ്ക്കൾ വലിച്ച് റോഡിലേക്ക് ഇടുന്നത് വഴിയാത്രകർക്ക് തലവേദനയാവുന്നു. ഇടയ്ക്ക് തുമ്പിളിയോട് റസിഡൻറ് അസോസിയേഷൻ ഇടപെട്ട് പ്രദേശത്തെ മാലിന്യം നീക്കംചെയ്ത് ചെടികൾ നട്ടുപിടിപ്പിച്ചിരുെന്നങ്കിലും തുടർന്നും മാലിന്യ നിക്ഷേപമുണ്ടായി.
പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞിരുെന്നങ്കിലും ഇത് വിഴിഞ്ഞം മേഖലയിൽ നടപ്പിലായില്ല. നഗര മേഖലയിൽ മാലിന്യ നിർമാർജനം ബുദ്ധിമുട്ടായതോടെയാണ് കല്ലുവെട്ടാംകുഴി മുതൽ ഈഞ്ചക്കൽ വരെയുള്ള ബൈപാസ് സർവിസ് റോഡുകളുടെ വശങ്ങളിൽ മാലിന്യ നിക്ഷേപം തുടങ്ങിയത്. നഗരസഭക്കൊപ്പം പൊലീസും ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യം നീക്കം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ സമീറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.