കാട്ടാക്കട: മൂന്നു വര്‍ഷം മുമ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തിയ കാട്ടാക്കട താലൂക്ക് ആസ്ഥാനമായ സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥിതി ദയനീയം. മൂന്നിലൊന്ന് ജീവനക്കാരില്ല. അത്യാഹിത വിഭാഗത്തില്‍ പരിക്കേറ്റ് ചികിത്സക്കായി കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ ആശുപത്രിയില്‍ വരുന്നവര്‍ക്ക് പലപ്പോഴും പ്രാഥമികശുശ്രൂഷ പോലും ലഭിക്കാറില്ല. അരുവിക്കര-കാട്ടാക്കട നിയോജകമണ്ഡലത്തിലെ നൂറുകണക്കിനാളുകള്‍ക്ക് ആശ്രയമാണ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രി.
അഗസ്ത്യ-നെയ്യാര്‍ മേഖലകളിലെ ആദിവാസി മേഖലകളിൽനിന്നുൾപ്പെടെ 500ൽ ഏറെ പേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 20 വീതം കിടക്കകളുള്ള രണ്ട് വാർഡുകളുണ്ട്. ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനമുണ്ടെങ്കിലും അത്യാവശ്യം വേണ്ടതായ പരിശോധനകളില്ല. ജില്ല പഞ്ചായത്തിന്റേതായി ന്യായവില മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നുണ്ടെങ്കിലും മരുന്നുകൾ ലഭ്യമല്ല.
രണ്ട് സിവിൽ സർജൻമാർ ഉൾപ്പെടെ എട്ട് ഡോക്ടർമാർ വേണ്ടിടത്ത് ഒരു മെഡിക്കൽ ഓഫിസറും രണ്ട് എൻ.എച്ച്.എം ഡോക്ടർമാരും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമാണിപ്പോഴുള്ളത്. ഇവരിലാരെങ്കിലും അവധിയില്‍ പ്രവേശിച്ചാല്‍ സേവനം നിലയ്ക്കും.
രണ്ടു സ്റ്റാഫ് നഴ്സ് മാത്രമാണുള്ളത്. രണ്ട് വീതം ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് വേണ്ടിടത്ത് ഒരു ഫാർമസിസ്റ്റ്. അഞ്ചു വീതം അറ്റൻഡർമാർ, നഴ്സിങ് അസിസ്റ്റന്റുമാർ വേണ്ടപ്പോള്‍ നിലവില്‍ രണ്ട് അറ്റൻഡർമാരും മൂന്ന് നഴ്സിങ് അസിസ്റ്റന്റുമാരുമാണുള്ളത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നനിലയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഇനിയും കെട്ടിടങ്ങൾവേണം. സ്ഥലപരിമിതിയാണ് ആശുപത്രിയുടെ പ്രധാന പ്രശ്നം.
ആകെ 68 സെന്റ് ഭൂമിയുണ്ട്. വികസനത്തിനായി ഭൂമി വാങ്ങാൻ വര്‍ഷങ്ങള്‍ക്കു മുമ്പ് പൂവച്ചൽ പഞ്ചായത്ത് 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപയും നീക്കിവെച്ചെങ്കിലും ഒന്നും നടന്നില്ല. ആ സമയത്ത് 35 ലക്ഷം രൂപക്ക് ഒരേക്കറോളം ഭൂമിവാങ്ങാനാകുമായിരുന്നു. ഇപ്പോള്‍ ആ പണത്തിന് 10 സെന്റ് പോലും വാങ്ങാന്‍ കഴിയില്ലെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ വിനിയോഗിച്ചാണ് ഇപ്പോൾ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിന്റെ പരിശ്രമം കൊണ്ടുമാത്രം വികസനം സാധ്യമല്ല. സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന്റെ ഇടപെടൽ അനിവാര്യമാണ്.
സ്ഥലം വാങ്ങാനും വലിയ കെട്ടിടം നിർമിക്കാനുമായി ആശുപത്രി മേൽനോട്ട സമിതി മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് നൽകിയെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.