കാട്ടാക്കട: രണ്ട് മാസം ശമ്പളം മുടങ്ങിയതിനെതുടര്‍ന്ന് നിത്യവൃത്തിക്ക് വകയില്ലാതായ കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടര്‍ കുടുംബസമേതം ഡിപ്പോ പടിക്കല്‍ സമരം നടത്തി. രോഗബാധിതനായ നരുവാമൂട് സ്വദേശി ഗോപീഷ് ഭാര്യയും മകനുമൊത്താണ് പ്രതിഷേധ സമരം നടത്തിയത്. 'അച്ഛന് ജോലി ചെയ്ത ശമ്പളം കൊടുക്കൂ' എന്ന ബോര്‍ഡ് ഉയര്‍ത്തിയാണ് മകന് പ്രതിഷേധിച്ചത്. അസുഖം ഗോപീഷിനെ അലട്ടിയിട്ടും കുടുംബത്തിന്റെ അല്ലലകറ്റാനാണ് രണ്ട് മാസം ഡ്യൂട്ടി ചെയ്തതെന്ന് ഗോപീഷ് പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതായതോടെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. സമരം തുടരുന്നതിനിടെ ഒരുമാസത്തിലെ ശമ്പളത്തില്‍നിന്ന് 75 ശതമാനം അക്കൗണ്ടില്‍ ലഭിച്ചതായി സന്ദേശം കിട്ടിയതോടെ ഗോപീഷ് സമരം അവസാനിപ്പിച്ചു.
'കെ.എസ്.ആർ.ടി.സിയിലെ മിക്ക ജീവനക്കാർക്കും ഇതേ അവസ്ഥയാണെന്ന് പറയുന്നു. സർക്കാറിനെ പേടിച്ച് യൂനിയനുകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. തന്റെ ചികിത്സാ ചെലവുകളും മകന്റെ പഠനവും വീട്ടുവാടകയും കൂടി നല്ലൊരു തുകതന്നെ മാസം ചെലവാകും. രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ബുദ്ധിമുട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്' എന്നും നിര്‍ത്താതെയുള്ള പൊട്ടിക്കരച്ചിലിനിടെ ഗോപീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.