തിരുവനന്തപുരം: കിഴക്കോക്കോട്ട - ശ്രീവരാഹം, കമലേശ്വരം - കല്ലാട്ടുമുക്ക് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഇരു റോഡുകളുടെയും ശോച്യാവസ്ഥ പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കിഴക്കേക്കോട്ട - ശ്രീവരാഹം റോഡ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായെന്ന് പരാതിയിൽ പറയുന്നു. സ്മാർട്ട് സിറ്റിയുടെ ഭാഗമായിട്ടാണ് റോഡ് കുഴിച്ചത്. മഴ പെയ്യുകയാണെങ്കിൽ തൊട്ടടുത്തുള്ള മാലിന്യ പ്ലാന്റിൽ നിന്ന് മാലിന്യം കലർന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കും. കമലേശ്വരം - കല്ലാട്ടുമുക്ക് റോഡിൽ വലിയ ഗർത്തങ്ങൾ രൂപം കൊണ്ടു.
ലക്ഷങ്ങൾ ചെലവാക്കി റോഡിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് ചെയ്തിട്ടും ഫലമുണ്ടായില്ല.
മഴ പെയ്ത് മാസങ്ങൾ കഴിഞ്ഞാലും റോഡിലെ വെള്ളം വറ്റാറില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.