പേരൂർക്കട: വിരമിച്ച സൈനികർക്ക് നൽകിവരുന്ന ആനുകൂല്യങ്ങളിലെ വിവേചനങ്ങൾക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നൽകി. എക്സ് സർവിസ് മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് പെരുങ്കടവിളയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. എക്സ് സർവിസുകാർക്കായി രൂപം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്കീമായ ഇ.സി.എച്ച്.എസ് പോളിസികളിൽ റിട്ട. ഓഫിസർ റാങ്കിലുള്ളവർക്ക് ശീതീകരിച്ച വിശ്രമ മുറി ഉൾപ്പെടെ നൽകുമ്പോൾ സാധാരണ വിമുക്ത ഭടന്മാർക്ക് നൽകുന്നത് സർക്കസ് കൂടാരങ്ങൾ പോലുള്ള ടെൻറുകൾ മാത്രമാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.