കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ ആലത്തുകാവ് കവലയിൽ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടരുന്നു. പുതിയകാവ്-മടവൂർ റോഡിൽ ആലത്തുകാവ് ശ്രീദുർഗ ദേവീക്ഷേത്ര ആർച്ചിനു മുന്നിലെ റോഡിൽ കലുങ്ങിനടിയിലാണ് ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
ഒന്നര മാസമായി പൈപ്പ് ചോർച്ചയുണ്ടായിരുന്നു. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പൈപ്പ് പൊട്ടി വളരെ വലിയ അളവിൽ വെള്ളം പാഴാകുന്നുണ്ട്.
ഇതിനു സമീപത്തായി ആലത്തുകാവ് സുബ്രഹ്മണ്യ ക്ഷേത്ര കവലയിൽ അടുത്തിടെ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതോടെ, റോഡ് പലയിടത്തും നാശത്തിന്റെ വക്കിലാണ്. നാട്ടുകാർ അറിയിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് തകരാർ പരിഹരിച്ചത്.
നിലവിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആലത്തുകാവ് ഫ്രണ്ട്സ് റെസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.