എ​യിം​സ് പ്ര​പ്പോ​സ​ലി​ൽ കാ​സ​ർ​കോ​ടി​ന്‍റെ പേ​രും ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​രം​ഭി​ച്ച രാ​പ​ക​ൽ

സ​മ​ര​ത്തി​ൽ ദ​യാ​ബാ​യി സം​സാ​രി​ക്കു​ന്നു

എൻഡോസൾഫാൻ ഇരകൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം'

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി കാസർകോട് ജില്ലയിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. പ്രശ്ന പരിഹാരമായില്ലെങ്കിൽ ഒക്ടോബർ രണ്ടുമുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും കാസർകോട്ടെ ജനങ്ങൾക്കുവേണ്ടി നിരാഹാരം കിടന്ന് മരിക്കാൻ തയാറാണെന്നും അവർ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകൻ പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. എം. ഷാജർഖാൻ അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്. രാജീവൻ, ചൗക്കി, ഗണേശൻ അരമനങ്ങാട്, സുബൈർ പടുപ്പ്, ഹമീദ് ചെരങ്കി, പ്രീതികിജൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Expert treatment should be ensured for endosulfan victims'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.