ക​ട​ലി​ൽ വീ​ണ യുവാക്കളും അവരെ ര​ക്ഷ​പ്പെ​ടു​ത്തിയ കോ​സ്റ്റ​ൽ പൊ​ലീസ്​ ഉദ്യോഗസ്ഥരും

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നിടെ കടലിൽ വീണു; യുവാക്കളെ രക്ഷപ്പെടുത്തി

വി​ഴി​ഞ്ഞം: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന് പാ​റ​ക്കെ​ട്ടി​ൽ ക​യ​റ​വെ തി​ര​യ​ടി​ച്ച് ക​ട​ലി​ൽ വീ​ണ യു​വാ​വി​നെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ക​ട​ലി​ല​ക​പ്പെ​ട്ട ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും കോ​സ്റ്റ​ൽ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി​യാ​യ അ​രു​ൺ ശ​ങ്ക​ർ(31), സു​ഹൃ​ത്തു​ക്ക​ളാ​യ അ​രി​ക്ക​ട​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സൗ​ര​വ്(21), അ​ഖി​ൽ ജി​ത്ത്(18) എ​ന്നി​വ​രാ​ണ് ക​ട​ലി​ൽ​പെ​ട്ട​ത്. വി​ഴി​ഞ്ഞം ബൊ​ള്ളാ​ഡി​ന് സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 2.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ചി​പ്പി തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും പാ​റ​ക്കെ​ട്ടി​ലേ​ക്ക് അ​രു​ൺ ശ​ങ്ക​ർ ഇ​റ​ങ്ങി. വി​വ​ര​മ​റി​ഞ്ഞ് കോ​സ്റ്റ​ൽ എ​സ്.​ഐ ശ​ര​ത്, ഗി​രീ​ഷ് കു​മാ​ർ, അ​ജ​യ​കു​മാ​ർ വാ​ർ​ഡ​ൻ​മാ​രാ​യ സു​നീ​റ്റ്, ഡ​യോ​ൺ, സാ​ദി​ഖ് എ​ന്നി​വ​രെ​ത്തി മൂ​ന്നു​പേ​രെ​യും ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Fell into the sea while taking a selfie; The youths were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.