കൈയാങ്കളിക്കുശേഷം വെള്ളനാട് ശശി ഷർട്ട് കീറിയ നിലയിൽ വേദിയിൽ നിൽക്കുന്നു

ജില്ല പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും തമ്മിൽ കൈയാങ്കളി

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റും ത​മ്മി​ൽ കൈ​യാ​ങ്ക​ളി. അ​ടൂ​ർ പ്ര​കാ​ശ് എം.​പി ലി​ഫ്റ്റ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ വേ​ദി​യി​ലാ​യി​രു​ന്നു കൈ​യാ​ങ്ക​ളി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വെ​ള്ള​നാ​ട് ഗ്രീ​ക​ണ്ഠ​നും ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി​യും ത​മ്മി​ലാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്. ഇ​രു​വ​രും കോ​ൺ​ഗ്ര​സു​കാ​രും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ശ​ശി പ്ര​സം​ഗി​ച്ചു. ഇ​തി​ൽ കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും പ​രാ​മ​ർ​ശ​മു​ണ്ടാ​യി.

ശ​ശി​യു​ടെ പ്ര​സം​ഗം ക​ഴി​ഞ്ഞ​തോ​ടെ എം.​പി വേ​ദി​യി​ൽ​നി​ന്ന് മ​ട​ങ്ങി. പി​ന്നാ​ലെ പ്ര​സം​ഗി​ച്ച പ്ര​സി​ഡ​ന്റ് കെ.​എ​സ്. രാ​ജ​ല​ക്ഷ്മി വെ​ള്ള​നാ​ട് ശ​ശി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

ഇ​തി​നി​ടെ മ​റു​പ​ടി പ​റ​യ​രു​തെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞെ​ങ്കി​ലും കൂ​ട്ടാ​ക്കാ​ൻ പ്ര​സി​ഡ​ന്റ് ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ വേ​ദി​യി​ൽ ക​യ​റി മൈ​ക്കി​ൽ പി​ടി​ക്കാ​ൻ ശ​ശി ശ്ര​മി​ച്ചു. ഈ ​സ​മ​യ​മാ​ണ് ശ്രീ​ക​ണ്ഠ​ൻ ശ​ശി​യെ അ​ടി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും പി​ടി​വ​ലി​യു​മാ​യി. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്തം​ഗം റോ​ബ​ർ​ട്ടും ത​ന്നെ മ​ർ​ദി​ച്ച​താ​യി ശ​ശി ആ​രോ​പി​ച്ചു.

തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും വെ​ള്ള​നാ​ട് ശ​ശി​യും ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളെ തു​ട​ർ​ന്ന് പൊ​തു​വേ​ദി​ക​ളി​ൽ ശ​ശി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രം​ഗ​ത്ത് വ​രാ​റു​ണ്ട്. പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന സ്ഥ​ല​ങ്ങ​ളി​ലെ ശി​ലാ​ഫ​ല​ക​ങ്ങ​ൾ ശ​ശി നേ​ര​ത്തെ ത​ക​ർ​ത്ത സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags:    
News Summary - fight between district panchayat member and panchayat vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.