തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീകളുടെ പദവി പുനര്‍നിര്‍വചിക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ നിര്‍മാതാക്കളാണ് പുതിയ തലമുറയെന്നും സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിര്‍ണായക പങ്കുണ്ടെന്നും കലക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) 'ഗതി' (ജെന്‍ഡര്‍ അഡ്വാന്‍സ്മെന്റ് ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, മെഡിസിന്, മാത്തമാറ്റിക്സ് (സ്റ്റെം) മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ആർ.ജി.സി.ബി.
ശൈശവദശ തൊട്ട് കുടുംബാന്തരീക്ഷത്തില്‍ ആണ്, പെണ് വേര്‍തിരിവ് പ്രകടമാണെന്നും അതിനാല്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നുതന്നെയാണെന്നും തുടര്‍ന്നുള്ള സെഷനിലെ മുഖ്യപ്രഭാഷണത്തില്‍ പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ വനിതകളുടെ സാന്നിധ്യം പ്രകടമാണെങ്കിലും തൊഴില്‍ രംഗത്തേക്ക് എത്തുമ്പോള്‍ ഈ പ്രാതിനിധ്യം കുറയുന്നുവെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ആർ.ജി.സി.ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.