മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടിന് സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗത്തായി വന്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. വിവിധ വാര്‍ഡുകളില്‍നിന്ന് ഉപയോഗം കഴിഞ്ഞ് ശേഖരിക്കുന്ന സിറിഞ്ച്, കൈയുറ, ക്യാരി ബാഗ് എന്നിവ വലിയ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് രാത്രിയുടെ മറവില്‍ ശുചീകരണ തൊഴിലാളികള്‍ ഈ ഭാഗത്ത് തള്ളുന്നതായാണ് ആരോപണം. മാലിന്യശേഖരത്തിന് സമീപത്തായി ഓക്സിജന്‍ പ്ലാന്റ്, വിമന്‍സ് ഹോസ്റ്റല്‍ എന്നിവ സ്ഥിതിചെയ്യുന്നു. ശ്രീചിത്ര, ആര്.സി.സി, എസ്.എ.ടി എന്നിവിടങ്ങളിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വാഹനങ്ങള്‍ മാലിന്യക്കൂമ്പാരത്തിനു സമീപത്തായിട്ടാണ് പാര്‍ക്ക് ചെയ്യുന്നത്.രാപകല്‍ വ്യാത്യസമില്ലാതെ മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നതായും ഈച്ചയും കൊതുകും കാരണം പരിസരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നതായും ആരോപണമുയരുന്നു. ഒരേസമയം നൂറിലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്താണ് അയ്യായിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളിയിരിക്കുന്നത്. മഴ ശക്തമായി പെയ്യുന്നതിനാല്‍ മാലിന്യത്തില്‍ വെള്ളം നിറഞ്ഞ് പരിസര പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ എത്തിപ്പെടുന്നതും ഭീഷണിയായി മാറുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തിച്ചേരുന്ന ആതുരാലയത്തിന്റെ ദുരവസ്ഥ മാറ്റുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.