പോത്തൻകോട്: സെപ്റ്റംബർ മുപ്പതിന് പോത്തൻകോട് നിന്ന് കാണാതായ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. പോത്തൻകോട് സ്വദേശിനിയായ സുആദയെയാണ് (19) കണ്ടെത്തിയത്. വീട്ടുകാർ വഴക്കുപറഞ്ഞതിനാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
മംഗളൂരുവിൽ തുണിക്കടയിൽ ജോലി ചെയ്ത് വരുകയാണെന്നാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്. ട്രെയിനിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കാണുകയും തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് റെയിൽവേ െപാലീസിൽ വിവരമറിയിക്കുകയും അവർ പെൺകുട്ടിയെ ചൈൽഡ് ലൈനിൽ ഏൽപ്പിക്കുകയും ചെയ്തു.
പിന്നീട് പ്രത്യേക അന്വേഷണസംഘം കോഴിക്കോടെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ തിങ്കളാഴ്ച ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്ന് പോത്തൻകോട് സി.ഐ മിഥുൻ അറിയിച്ചു. ജാസ്മിൻ-സജൂൻ ദമ്പതികളുടെ മകളും തിരുവനന്തപുരം എം.ജി കോളജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയുമാണ് സുആദ. ട്യൂഷന് സമയം കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ കടയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ സുആദ റോഡ് മുറിച്ചുകടക്കുന്നതും കെ.എസ്.ആര്.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമായിരുന്നു. എന്നാൽ പിന്നീടുള്ള ഒരുവിധ വിവരവും െപാലീസിന് ലഭിച്ചിരുന്നില്ല.
തുടർന്ന് പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. പെൺകുട്ടികളുടെ സുഹൃത്തുക്കെളയും ബന്ധുക്കളെയും ഉൾപ്പെടെ ഈ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.