തിരുവനന്തപുരം: സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ് ഹെൽത്ത് ലിംബ് സെന്റർ. ഇതിനായി കിംസ് ഹെൽത്തും ജാപ്പനീസ് ത്രീഡി പ്രിന്റിങ് കമ്പനിയായ ഇൻസ്റ്റ ലിംബും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്.
ആവശ്യക്കാർക്ക് അനായാസേന ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടാനാവുന്ന തരത്തിലായിരിക്കും ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുടെ രൂപകൽപനയെന്ന് കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.എം.ഐ. സഹദുല്ല പറഞ്ഞു. ദി
വ്യാംഗരുടെ പുനരധിവാസത്തിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരത്തിലൊരു പ്രവർത്തനവുമായി മുന്നോട്ട് വന്ന കിംസ്ഹെൽത്ത് കാൻസർ സെന്റർ ആൻഡ് സി.എസ്.ആർ സി.ഇ. രശ്മി ആയിഷയെയും ലിംബ് സെന്റർ ഓപറേഷൻസ് മാനേജറും ചീഫ് പ്രോസ്തെറ്റിസ്റ്റും ഓർത്തോട്ടിസ്റ്റുമായ കരൺദീപ് സിങ്ങിനെയും അദ്ദേഹം അഭിനന്ദിച്ചു. കിംസ് ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി. രാജൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം കൺസൽട്ടന്റ് ഡോ. നിത ജെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യരംഗത്തെ സഹകരണ മേഖലയിലെ ശ്രദ്ധേയ പുരോഗതിയെ സൂചിപ്പിക്കുന്നതാണെന്ന് ഇൻസ്റ്റാലിംബ് ഇന്ത്യ ചീഫ് ഓപറേറ്റിങ് ഓഫിസറും എം.ഡിയുമായ ഷോയിച്ചിറോ അദാച്ചി അഭിപ്രായപ്പെട്ടു. സൗജന്യ കൃത്രിമ കൈകാലുകൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 7593001461.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.