തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ട മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ വ്യാപക പ്രതിഷേധം.
മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനായിരുന്ന കൊയ്ത്തൂർക്കോണം പുതുമംഗലം വീട്ടിൽ ഉറൂബിന്റെ വീട്ടിലേക്കാണ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. പ്രവീൺ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വിധീഷ്, ട്രഷറർ അവീഷ്, റഫീഖ്, സുഹൈൽ, മിഥുൻ മുല്ലശ്ശേരി, അൻസീർ എന്നിവർ പങ്കെടുത്തു. പോത്തൻകോട് എൽ.വി.എച്ച്.എസിലെ പി.ടി.എ പ്രസിഡന്റായ ഇയാൾ രക്ഷാകർത്താക്കളും അധ്യാപകരും അടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് ശനിയാഴ്ച രാത്രി മരണവാർത്ത കൂടി ചേർത്ത് അധിക്ഷേപ കുറിപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.