ശ്രീകാര്യം: ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് വൻതോതിൽ വിദേശമദ്യം വാങ്ങി അവധി ദിവസങ്ങളിൽ വിൽപന നടത്തിവന്നയാൾ അറസ്റ്റിൽ. ശ്രീകാര്യം വികാസ് നഗർ സ്വദേശിയായ രതീഷ് (38) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ബിവറേജ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യം ഭാഗത്ത് കച്ചവടം നടത്തിവരുകയായിരുന്നു. ഉത്സവസീസൺ കൂടിയായതിനാൽ ഇയാൾ വൻതോതിൽ മദ്യം ശേഖരിച്ച് വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു.
ഇയാളിൽനിന്ന് പതിനെട്ടുകുപ്പി വിദേശ മദ്യവും പിടികൂടി. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മുമ്പ് വിദേശമദ്യം വിൽപന നടത്തുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.