സു​രാ​ജ്

അർബുദ ബാധിതനായ ഗൃഹനാഥൻ കനിവ് തേടുന്നു

കി​ളി​മാ​നൂ​ർ: അ​ർ​ബു​ദ​ബാ​ധി​ത​നാ​യ ഗൃ​ഹ​നാ​ഥ​ൻ ക​നി​വ് തേ​ടു​ന്നു. തൊ​ളി​ക്കു​ഴി മി​ഷ്യ​ൻ​കു​ന്ന് സു​രേ​ന്ദ്ര​വി​ലാ​സ​ത്തി​ൽ കെ. ​സു​രാ​ജ് (60) ആ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. 35 വ​ർ​ഷ​ത്തോ​ള​മാ​യി തൊ​ളി​ക്കു​ഴി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. അ​തി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ​റു​മാ​സം മു​മ്പാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്. കു​ട​ലി​ൽ മു​ഴ വ​ന്ന​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​ട​ൽ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട​ൽ നീ​ക്കം ചെ​യ്ത​തി​നാ​ൽ ശ​രീ​ര​ത്തി​ന് പു​റ​ത്ത് ബാ​ഗ് സ്ഥാ​പി​ച്ച നി​ല​യി​ലാ​ണ്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ കീ​മോ അ​ട​ക്ക​മു​ള്ള ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി. ചി​കി​ത്സ​ക്കാ​യി ക​ന​റ ബാ​ങ്ക് കി​ളി​മാ​നൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ 3475101002551, Ifsc CNRB 0003475. ഫോ​ൺ: 9645512304, 9072995239.

Tags:    
News Summary - man need help for his treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.