മന്ത്രി റോഷി അഗസ്റ്റിന്‍ യുവതിയെ

ആശുപത്രിയിലെത്തിക്കുന്നതിനുവേണ്ട

നിര്‍ദേശങ്ങള്‍ നൽകുന്നു

അപകടത്തിൽപെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ട്ട​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന യു​വ​തി​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ തി​രു​വ​ല്ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. യാ​ത്ര​ക്കി​ട​യി​ല്‍ വേ​റ്റി​നാ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന്​ യു​വ​തി വീ​ഴു​ന്ന​ത് കാ​റി​ലി​രു​ന്ന മ​ന്ത്രി ക​ണ്ട​ത്.

തു​ട​ര്‍ന്ന്, കാ​ര്‍ നി​ര്‍ത്തി ഇ​റ​ങ്ങു​ക​യും പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലെ പൊ​ലീ​സു​കാ​രോ​ട് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട്, പൈ​ല​റ്റ് വാ​ഹ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ യാ​ത്ര. വേ​റ്റി​നാ​ട് സ്വ​ദേ​ശി​യാ​ണ് പ​രി​ക്കേ​റ്റ യു​വ​തി​യെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യുന്നത്​.

Tags:    
News Summary - Minister Roshi Augustine came to the rescue of the woman who was in an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.