തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാൻ പോകുന്നത് മോദി മാജിക് ആയിരിക്കുമെന്ന് സുരേഷ് ഗോപി എം.പി.
പൂജപ്പുരയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ കോര്പറേഷന് ഭരണം പിടിച്ചെടുക്കും.
അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതിരഹിത ഭരണമാണ് എന്‍.ഡി.എയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാല്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
പൂജപ്പുര വാര്‍ഡിലെ എൻ.ഡി.എ സ്ഥാനാർഥി വി.വി. രാജേഷ്, ശശികുമാർ, ശിവന്‍കുട്ടി, ഡോ. വിജയലക്ഷ്മി, കൃഷ്ണകുമാര്‍ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.