തിരുവനന്തപുരം: ഭാര്യക്ക് ജോലി വാങ്ങി നല്‍കാത്തതിനെ ചൊല്ലിയുള്ള വഴക്കിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി തോടിന് സമീപം തള്ളിയ കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു. 26 വര്‍ഷം മുമ്പ് നടന്ന കൊലപാതകം ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.
കുടപ്പനക്കുന്ന് പാതിരിപ്പള്ളി കുഴിവിള കോളനി വിജയഭവനില്‍ ശ്രീകുമാരന്‍ നായര്‍, കരകുളം മുല്ലശ്ശേരി നെട്ടറ ശാന്തിഭവനില്‍ സുരേഷ് കുമാര്‍ എന്നിവരെയാണ് ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ വെറുതെ വിട്ടത്. കുടപ്പനക്കുന്ന് പ്രിയഭവനില്‍ സുകുമാരനാണ് കൊല്ലപ്പെട്ടത്. 1998 സെപ്റ്റംബര്‍ 28ന് രാത്രി 11നായിരുന്നു സംഭവം. പ്രതികള്‍ സുകുമാരനൊപ്പം മദ്യപിച്ച ശേഷം പാതിരിപ്പള്ളി മുലൈത്തല പാലത്തിന് സമീപം വെച്ച് വാക്കുതര്‍ക്കത്തെത്തുടർന്ന് കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച ശേഷം തോട്ടിലെ വെള്ളത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന് കേസ്. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. സാന്ടി ജോര്‍ജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.