ആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മത്തി ചാകര. ഞായറാഴ്ച രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് രാത്രി വൈകിയും തുടർന്നു. ഇതോടെ മത്സ്യത്തിന് വിലയും ഇടിഞ്ഞു.
ചാകര എത്തിയതറിഞ്ഞ് മത്തി വാങ്ങാൻ തുറമുഖത്തേക്ക് ആളുകൾ ഇടിച്ചുകയറി. ടൺ കണക്കിന് മത്തി മത്സ്യം കരയിലെത്തിയതോടെ ഫിഷ് ലാൻഡിൽ മീനിടാൻ സ്ഥലമില്ലാത്ത സാഹചര്യമായി. മീനുമായി എത്തിയ വള്ളങ്ങൾ കായലിൽ കാത്തുകിടക്കേണ്ടി വന്നു. വൻ തോതിൽ വന്നതോടെ വാർഫിലും മീൻ കുന്നുകൂടി. ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ ബോക്സ് ഒന്നിന് മൂവായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ ബോക്സ് ഒന്നിന് 400 രൂപയിൽ എത്തി. തുറമുഖത്തെത്തിയവർ കുറഞ്ഞ വിലക്ക് കുട്ടക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികൾ നിരാശയിലാണ്.
ഇന്ധനവില കൂടി നിൽക്കുമ്പോൾ മീൻ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വിലക്കുറവ് നാട്ടിൽ പാട്ടായതോടെ തുറമുഖത്ത് മീൻ വാങ്ങാനെത്തിമുതലപ്പൊഴിയിൽ മത്തി ചാകര യവരുടെ തിക്കും തിരക്കുമായി. ചുളുവിലയിൽ മത്തി കിട്ടിയതോടെ സമീപ ജില്ലകളിൽ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി.
കുറഞ്ഞ വിലക്ക് മീൻ വാങ്ങാൻ എത്തിയവരിൽ കോഴിത്തീറ്റ നിർമാണ ഫാക്ടറിക്കാരും ഉണ്ടായിരുന്നു. ഇവർ വൻതോതിൽ മത്സ്യം ശേഖരിച്ചത് വിലയിടിവ് കുറയുന്നതിന് സഹായിച്ചു. തിങ്കളാഴ്ചയും ഇത് തുടർന്നു. ചാകര ലഭിച്ചതോടെ മത്സ്യ ബന്ധന വള്ളങ്ങൾ തുടരെത്തുടരെ കടൽ പോയി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.