ആറ്റിങ്ങൽ: ഓണത്തിനും കുടിവെള്ളമില്ല, ഓണം അവധിയിൽ അടച്ചിട്ട ഓഫിസിന് മുന്നിൽ സി.പി.എം സമരം. പത്ത് ദിവസമായി കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രദേശമായ ശിവകൃഷ്ണപുരം, മുടപുരം, കുറക്കട തുടങ്ങിയ പ്രദേശങ്ങളിൽ പൈപ്പ് െലെൻ വഴി കുടിവെള്ളവിതരണം ഇല്ല. ഉത്രാടം, തിരുവോണദിനങ്ങളിൽ പോലും വെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി തയാറായില്ല.
വാർഡ് മെംബർ മുതൽ എം.എൽ.എ വരെയുള്ളവർ വിവിധ ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചിട്ടും ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചിരുന്നു. അതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ സത്യഗ്രഹസമരം നടത്തി.
കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, 13ാം വാർഡ് മെംബർ പി. പവനചന്ദ്രൻ, എൻ.എസ്. അനിൽ, ചന്ദ്രമോഹൻ, എം. ഷിബു എന്നിവർ സത്യഗ്രഹം ഇരുന്നു. സമരം സി.പി.എം ആറ്റിങ്ങൽ ഏരിയകമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലക്ടർ, വാട്ടർ അതോറിറ്റി എം.ഡി, എം.എൽ.എ വി. ശശി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരോട് സംസാരിക്കുകയും വൈകീട്ട് മൂന്നോടെ തന്നെ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുന്നതാണെന്ന് ഉറപ്പ് നൽകി. തുടർന്ന് പമ്പിങ് ആരംഭിച്ചെന്ന് ഉറപ്പുവരുത്തി പൈപ്പ് ൈലൻ വഴി വെള്ളം എത്തിയതായി നാട്ടുകാർ അറിയിച്ചതിനുശേഷമാണ് സമരക്കാർ ഇവിടെ നിന്ന് പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.