കാട്ടാക്കട: പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുസൂക്ഷിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ ലക്ഷങ്ങള്‍ െചലവിട്ട് വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) കേന്ദ്രങ്ങള്‍ നാശത്തിന്റെ വക്കില്‍. പലസ്ഥലങ്ങളിലും സ്ഥാപിച്ച ഇരുമ്പ് കൂടുകള്‍ കാടും പടർപ്പും പിടിച്ച് ഇഴജന്തുക്കളുടെ താവളമായി. മറ്റുചില സ്ഥലങ്ങളിലെ കൂടുകള്‍ അടച്ചിട്ടിരിക്കുന്നു, ഇവിടെ സമീപങ്ങളില്‍ മാലിന്യനിക്ഷേപം കൂടുകയാണ്.
വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിച്ചുെവക്കുന്നതിനുവേണ്ടിയാണ് പലയിടങ്ങളിലായി ഇരുമ്പ് കൂടുകള്‍ സ്ഥാപിച്ചത്.
ഹരിത കര്‍മസേന പ്രവര്‍ത്തകരുടെ ൈകയിലാണ് ഇത്തരം എം.സി.എഫിന്റെ താക്കോലുള്ളത്. പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ കൊണ്ട് നിക്ഷേപിക്കുകയും ഇവിടെ നിന്ന് സംസ്കരണത്തിനായി കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് ഇത്തരം കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നുകരുതി നാട്ടുകാര്‍ പലരും ഇതിന് സമീപത്തായി ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നു. സ്ഥിരമായി മാലിന്യനിക്ഷേപം നടത്തുന്നവരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പഞ്ചായത്തില്‍ വാര്‍ഡുകള്‍ തോറും വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോള്‍ കൃത്യമായി പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം യഥാസമയങ്ങളില്‍ നല്‍കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം എം.സി.എഫിനുള്ളിലാക്കുന്ന ജോലിക്ക് പുറമേ ഇപ്പോള്‍ സമീപം കൂട്ടിയിടുന്ന മാലിന്യവും ശേഖരിക്കേണ്ടി വരുന്നതായാണ് ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.