കുണ്ടറ: മദ്യപന്മാരെ നിയന്ത്രിക്കാനെത്തിയ പൊലീസ് പട്രോളിങ് സംഘത്തിന് ക്രൂരമര്‍ദനം. കുഴിയം എന്‍.എസ്.എസ് കരയോഗത്തിന് സമീപം വ്യാഴാഴ്ച രാത്രി 12 ഓടെയാണ് സംഭവം. മദ്യലഹരിയില്‍ യുവാക്കള്‍ പ്രശ്നം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് സംഘത്തിനാണ് മര്‍ദനമേറ്റത്. സിവില്‍ പൊലീസ് ഓഫിസര്‍ അക്ഷയ്, കണ്ട്രോള് റൂം എസ്.ഐ ഭക്തവത്സലന്, സീനിയര്‍ വിഷ്ണു, സിവില്‍ പൊലീസ് ഓഫിസര്‍ ഷിന്റോ, അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മദ്യപന്മാര് പൊലീസുമായി ഏറെനേരം മൽപിടിത്തം നടത്തി. കുണ്ടറയില്‍നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സിവില്‍ പൊലീസ് ഓഫിസര്‍ അക്ഷയ്, കണ്ട്രോള് റൂം എസ്.ഐ ഭക്തവത്സലന്, സീനിയര്‍ വിഷ്ണു എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തലയ്ക്ക് പൊട്ടലേറ്റ സിവില്‍ പൊലീസ് ഓഫിസര്‍ ഷിന്റോയെ കുണ്ടറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ യുവാക്കള്‍ പ്രശ്നം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് സംഘത്തിനാണ് മര്ദനമേറ്റത്ചെറിയ പരിക്കുപറ്റിയ സിവില്‍ പൊലീസ് ഓഫിസര്‍ അരുണിനെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.