കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ 5ാം വാർഡിൽ ജനം തിങ്ങിപ്പാർക്കുന്ന തോട്ടയ്ക്കാട് വാഴവിള-ആലപ്പാട് പ്രദേശത്ത് വർക്കല ബ്ലോക്ക് പഞ്ചായത്തിെൻറ പൊതുശ്മശാനം നിർമിക്കാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.
ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപ്രവർത്തനവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം. ആക്ഷൻ കൗൺസിൽ ചെയർമാനും പഞ്ചായത്തംഗവുമായ മുഹമ്മദ് റാഷിദിെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ ബ്ലോക് പഞ്ചായത്തംഗം കുഞ്ഞുമോൾ, സൗഹൃദ റെസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ, കെ.ടി.സി.ടി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജില്ല കലക്ടർക്കും വർക്കല ബ്ലോക്ക് പഞ്ചായത്ത്, മണമ്പൂർ ഗ്രാമപഞ്ചായത്ത് അധികാരികൾക്കും പരാതി നൽകി.
വസ്തു അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുക്കാൻ ബ്ലോക്ക് പഞ്ചായത്തധികൃതർ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. നിർദിഷ്ട പദ്ധതി ജനക്ഷേമകരവും നടപടി ക്രമമനുസരിച്ചുമാണ് സ്ഥാപിക്കാനുദ്ദേശിച്ചതെന്നും ജനവികാരം മാനിക്കുമെന്നുമാണ് അധികൃതരുടെ ഭാഷ്യം. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.