തിരുവനന്തപുരം: ജില്ലയില്‍ ബുധനാഴ്ച അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പാലിക്കണം. അപകട സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
പ്രവേശന വിലക്ക്
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ വനത്തിനോട് ചേര്‍ന്നുള്ള മങ്കയം ആദിച്ചന്‍കോണ്‍ (നാലുസെന്റ് കോളനി), മൂന്നുമുക്ക് പ്ലാന്റേഷന് (വെങ്കട്ടമൂട് റോഡില്‍), വെങ്കട്ടമൂട് റോഡില്‍ (ആയിരവല്ലിപ്പാറക്ക് ഇടതുവശം, വലതുവശം), വെങ്കിട്ടമൂട് റോഡില്‍ ആദിച്ചന്‍കോണ്‍ വെള്ളച്ചാട്ടവഴി, ഇടിഞ്ഞാര്‍ സ്കൂളിന് മുകളില്‍ ഈരാറ്റുകുഴി (വലതുവശം), ഇടിഞ്ഞാര്‍ സ്കൂളിന് മുകളില്‍ അച്ചുതന്കോണ് (ഇടതുവശം) എന്നീ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.