തിരുവനന്തപുരം: മലയിൻകീഴ് സ്വദേശി ശരത്തിനെയും കേസിലെ ഒന്നാം സാക്ഷി മഹേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജീവപര്യന്തം കഠിനതടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ. രണ്ടാം പ്രതി തങ്കരാജൻ വിചാരണക്കിടെ മരണപ്പെട്ടു.
മലയിൻകീഴ് തച്ചോട്ടുകാവ് മച്ചിനാട്ട് റോഡരികത്ത് വീട്ടിൽ ഓട്ടോ മോഹനൻ എന്ന മോഹനനെ (53) ശിക്ഷിച്ചാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ഉത്തരവിട്ടത്. പിഴത്തുകയിൽനിന്ന് മരിച്ച ശരത്തിന്റെ മാതാപിതാക്കളായ ചന്ദ്രശേഖരൻ നായർ, ചന്ദ്രിക, സഹോദരി സരിത എന്നിവർക്ക് ഒമ്പത് ലക്ഷവും കൊല്ലപ്പെട്ട മഹേഷ് കുമാറിന്റെ ആശ്രിതർക്ക് 20,000 രൂപയും നൽകാൻ ഉത്തരവിൽ പറയുന്നു. 2002 ജൂൺ ആറിനാണ് സംഭവം. ഒന്നും രണ്ടും പ്രതികളുടെ ചാരായക്കച്ചവടം ഒന്നാം സാക്ഷിയും മരണപ്പെട്ട ശരത്തും പറഞ്ഞുവിലക്കിയ വിരോധത്തിലാണ് ഇരുകൊലപാതകങ്ങളും. ഒന്നാം സാക്ഷിയുടെ വിഡിയോ ഷോപ്പിൽ അതിക്രമിച്ചുകയറിയാണ് ആക്രമിച്ചത്. കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികൾ, 24 രേഖകൾ, ആറ് തൊണ്ടി സാധനങ്ങൾ എന്നിവ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി കെ. വേണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.