ആറ്റിങ്ങൽ: പൊതുവിദ്യാലയങ്ങളിലെ കെട്ടിടങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ ലാബ്, ലൈബ്രറി മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അടൂര്‍ പ്രകാശ് എം.പി അനുമോദിച്ചു. ജില്ലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്‌കാരം നേടിയ യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍ അരുണ്‍ വി.പിയെ മന്ത്രി ആദരിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ എസ്. കുമാരി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻപിള്ള, ഗിരിജ ടീച്ചർ, പ്രിൻസിപ്പൽ എസ്. അജിത, എച്ച്.എം കെ. അനിൽ കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന, പി.ടി.എ പ്രസിഡന്റ് വിജുകുമാർ, ജവാദ് എസ്, വിജയകുമാരൻ നമ്പൂതിരി, രജിത്കുമാർ, അനിൽ ആറ്റിങ്ങൽ, ഷാജി വി, ഡോ.എസ്. ബിനു തുടങ്ങിയവർ സംസാരിച്ചു.
കിളിമാനൂർ ഗവ.എച്ച്.എസ്.എസ് ഹൈടെക് മന്ദിരം നാടിന് സമർപ്പിച്ചു
കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഹൈടെക് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് വഴി മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അടൂർ പ്രകാശ് എം.പി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി, പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് എന്നിവർ വിശിഷാതിഥികളായി. ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സജുകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എസ്. ജവാദ്, എ.ഇ.ഒ പ്രദീപ്, വി.ആർ. സാബു, അഡ്വ.എസ്. ജയചന്ദ്രൻ, എം.കെ. ഗംഗാധര തിലകൻ, എ.എം. റാഫി, യു.എസ്. സുജിത്, ജി. ഹരികൃഷ്ണൻ നായർ, പ്രിൻസിപ്പൽ ഇൻ ചാർജ് മിനി ഒ.എം, ഡെപ്യൂട്ടി എച്ച്. എം ഡോ.എൻ. അനിൽകുമാർ, ഉൻമേഷ് ബി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീജ ഷൈജുദേവ് സ്വാഗതവും ഹെഡ്മാസ്റ്റർ എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.