തിരുവനന്തപുരം: വട്ടിയൂർക്കാവിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കാഞ്ഞിരംപാറ വി.കെ.പി നഗർ തേജസ് കോട്ടേജിൽ ജഫിൻ വിൽസൺ (21), വിളപ്പിൽ മൈലാടി മേക്കുംകര പുത്തൻവീട്ടിൽ അഖിൽ (22) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് 25ന് വൈകീട്ടായിരുന്നു മോഷണം. കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് വിൽപന നടത്തുന്ന വാഴോട്ടുകോണം സ്വദേശിനി സതി, പാപ്പാട് ജങ്ഷനിലെ കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോൾ അവിടെ നിൽക്കുകയായിരുന്ന പ്രതികൾ വാഹനം മോഷ്ടിച്ച് കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നമ്പർ പ്ലേറ്റ് മാറ്റിെവച്ച് ഉപയോഗിച്ചുവന്നിരുന്ന സ്കൂട്ടർ അടക്കം പ്രതികളെ പൊലീസ് പിടികൂടിയത്.
വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ആനന്ദബാബു, എസ്.ഐമാരായ ഹരീഷ്, ബിജു, യേശുദാസ്, എ.എസ്.ഐമാരായ രാജേഷ്, ഷൗക്കത്ത്, എസ്.സി.പി.ഒമാരായ അനൂപ്, ഹരികൃഷ്ണൻ, സൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.