ജി.​വി.​രാ​ജ സ്പോ​ർ​ട്സ് എ​ക്സ​ല​ന്റ് സെ​ന്റ​ർ പ​ദ്ധ​തി​ പ്രദേശം

ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് സ്റ്റോപ് മെമ്മോ

ക​ഴ​ക്കൂ​ട്ടം: ത​ല​സ്ഥാ​ന​ത്തി​ന് വ​ലി​യ നേ​ട്ട​മാ​കു​ന്ന ജി.​വി.​രാ​ജ സ്പോ​ർ​ട്സ് എ​ക്സ​ല​ന്റ് സെ​ന്റ​ർ പ​ദ്ധ​തി​ക്ക് റ​വ​ന്യൂ വ​കു​പ്പി​ന്റെ സ്റ്റോ​പ് മെ​മ്മോ. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ള​ത്തെ പ​ദ്ധ​തി നി​ർ​മാ​ണം വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.

സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി​പ​ത്ര​മോ ഉ​ത്ത​ര​വോ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മേ​നം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും മെ​മ്മോ​യി​ൽ പ​റ​യു​ന്നു.

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, കാ​യി​ക വ​കു​പ്പി​ന്റെ പേ​രി​ല​ല്ല ഭൂ​മി​യെ​ന്നും ആ​സ്പി​രി​ൻ പ്ലാ​ന്റി​ന്റെ പേ​രി​ലാ​ണ് രേ​ഖ​ക​ളെ​ന്നും വി​ല്ലേ​ജ് ഓ​ഫി​സ​ർ ബീ​ന പ​റ​ഞ്ഞു.

സി​ഡ്കോ​യു​ടെ പേ​രി​ലാ​ണ് ഭൂ​മി​യെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് ആ​ദ്യം വി​ല്ലേ​ജ് ഓ​ഫി​സ​റെ അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ കാ​യി​ക​വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്നും വി​ല്ലേ​ജ് ഓ​ഫി​സ​റെ കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ഇ​തു​പ്ര​കാ​രം ആ​ദ്യം സി​ഡ്‌​കോ​ക്കാ​ണ് സ്റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സി​ഡ്​​കോ​യു​ടെ ഭൂ​മി​യ​ല്ലെ​ന്ന് രേ​ഖാ​മൂ​ലം സി​ഡ്കോ വി​ല്ലേ​ജ് ഓ​ഫി​സ​റെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ കാ​യി​ക വ​കു​പ്പി​ന് സ്റ്റോ​പ്​ മെ​മ്മോ കൊ​ടു​ത്ത​ത്. ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കാ​യി​ക വ​കു​പ്പ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. ഇ​തു​വ​രെ 28 ഏ​ക്ക​ർ ഭൂ​മി​ക്ക് ക​ര​മ​ട​ച്ചി​ട്ടി​ല്ലെ​ന്നും വി​ല്ലേ​ജ് ഓ​ഫി​സ​ർ പ​റ​ഞ്ഞു.

ഗെ​യിം​സ് വി​ല്ലേ​ജ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 28 ഏ​ക്ക​റി​ലെ 18 ഏ​ക്ക​ർ സ്പോ​ർ​ട്സ് സെ​ന്റ​റി​ന് അ​നു​വ​ദി​ച്ച് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. 2019 മാ​ർ​ച്ച് 16ന് ​പ​ദ്ധ​തി​ക്ക് 56.185 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ക​ല്ലി​ടു​ക​യും ചെ​യ്തു. നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്. കി​റ്റ്കോ ലി​മി​റ്റ​ഡി​നാ​യി​രു​ന്നു പ​ദ്ധ​തി ന​ട​ത്തി​പ്പ്​ ചു​മ​ത​ല.

നാ​ചു​റ​ൽ ഫു​ട്​​ബാ​ൾ ഗ്രൗ​ണ്ട്, അ​ത്​​ല​റ്റി​ക് ട്രാ​ക്ക്, സി​ന്ത​റ്റി​ക് ഹോ​ക്കി ഗ്രൗ​ണ്ട്, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഹോ​സ്റ്റ​ൽ, കോ​ച്ചു​ക​ൾ​ക്കും ഒ​ഫി​ഷ്യ​ൽ​സി​നു​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്, ശൗ​ചാ​ല​യം ബ്ലോ​ക്ക് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലാ​ണ് ട്രാ​ക്കും ട​ർ​ഫും ഒ​രു​ക്കു​ക.

Tags:    
News Summary - Stop memo for GV Raja Sports Excellence Center project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.