കാട്ടാക്കട: ഗ്രാമങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. വന്ധ്യംകരണം പാളിയതോടെയാണ് നായ്ക്കളുടെ എണ്ണം വർധിച്ചത്. സമീപനാളുകളിൽ നിരവധിപേർക്ക് നായ്ക്കളുടെ കടിയേറ്റു. റോഡിൽ നായ്ക്കൾ വർധിച്ചതുകാരണം വാഹനാപകടങ്ങളിൽ പരിക്കേറ്റവരും നിരവധി. കാട്ടാക്കട സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ നായ്ക്കളെ ഭയന്നാണ് കടന്നുപോകുന്നത്. കവാടത്തിലും പരിസരത്തും സദാ നായ്കൂട്ടമാണ്. മാർക്കറ്റിൽനിന്ന് സാധനങ്ങളുമായി വരുന്നവരെയും കൂട്ടമായെത്തുന്ന നായ്ക്കൾ ആക്രമിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരയാകുന്നത്. പൊതുചന്ത, ജങ്ഷന്, സിവില്‍ സ്റ്റേഷന് എന്നിവക്ക് മുന്നിലാണ് നായ്ക്കളുടെ താവളം.
കുറ്റിച്ചല്‍, പൂവച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ പഞ്ചായത്തുകളിലും നായ്ക്കളെകൊണ്ട് പൊരുതിമുട്ടിയിരിക്കുകയാണ്. പേയാട്, പള്ളിമുക്ക്, മാർക്കറ്റ് ജങ്ഷൻ, വിളപ്പിൽശാല പൊതുമാർക്കറ്റ്, പടവൻകോട്, പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജനം നായ് ശല്യത്താൽ വലയുകയാണ്. പൊതുസ്ലങ്ങളിലെ വർധിച്ച മാലിന്യനിക്ഷേപവും തെരുവ് നായ്ക്കൾ പെരുകാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.