ബാലരാമപുരം: ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പലപ്പോഴും കുട്ടികളുൾപ്പെടെയുള്ളവർ തെരുവുനായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നതും തലനാരിഴക്ക്. പൊതുവഴിയരികിലേക്ക് മാലിന്യം തള്ളുന്നതാണ് നായ്ശല്യംവർധിക്കാൻ കാരണമാകുന്നത്. ആളൊഴിഞ്ഞ പുരയിടങ്ങളിലും റോഡരികിലും മാംസാവശിഷ്ടമുൾപ്പെടെ തള്ളിപ്പോകുന്നതാണ് വർധനക്ക് സഹായമാകുന്നത്.
കഴിഞ്ഞദിവസം തെരുവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ബാലരാമപുരം ആർ.സി തെരുവിന് സമീപത്ത് അശ്വതി (22), നാല് വയസ്സുകാരി എന്നിവരെയാണ് കടിച്ചത്. റോഡുകളിലും തെരുവുകളിലും കാടും പടർപ്പുമുള്ള സ്ഥലങ്ങളിലുമാണ് മാലിന്യവും മറ്റും തള്ളുന്നത്. ഇവിടം കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ വിളയാട്ടവും. ഒറ്റക്ക് വരുന്നവരെ ഓടിക്കുന്നതും പതിവായിരിക്കുകയാണ്. പുലർച്ച ആരാധനാലയങ്ങളിൽ പോകുന്നവരെയും ജോലിക്ക് പോകുന്നവർക്ക് പിന്നാലെയും നായെത്തി കടിക്കുന്നതിനായി ഓടിക്കുന്നതും നിത്യസംഭവം. ബാലരാമപുരം ജങ്ഷൻ കേന്ദ്രീകരിച്ചും ശല്യമുണ്ട്.
പ്രഭാതസവാരി നടത്തുന്നവരാണ് തെരുവുനായ്ക്കളുടെ മറ്റൊരു ഇര. ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെ പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നതും. ബാലരാമപുരം, പനയാറകുന്ന്, മംഗലത്ത്കോണം, തേമ്പാമുട്ടം, മാടൻകോവിൽ െലയ്ൻ, ശാലിഗോത്രത്തെരുവ്, ഇടമനക്കുഴി പ്രദേശങ്ങളും ഇവയുടെ താവളങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.