ആറ്റിങ്ങൽ: തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി കടയ്ക്കാവൂർ, മണമ്പൂർ പഞ്ചായത്ത് നിവാസികൾ. മണനാക്ക്, പെരുംകുളം, തൊപ്പിച്ചന്ത, കവലയൂർ തുടങ്ങിയ മേഖലകളിലാണ് നായ് ശല്യം രൂക്ഷം. സ്കൂൾ വിദ്യാർഥികളാണ് കൂടുതൽ ആക്രമണത്തിന് ഇരയായിട്ടുള്ളത്. മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയും ആക്രമണമുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടെ മുട്ടക്കോഴികളെ വിതരണം ചെയ്യാറുണ്ടെങ്കിലും തെരുവുനായ് ശല്യം കാരണം ജനങ്ങള്‍ക്ക് കോഴിവളര്‍ത്തല്‍ തുടരാന്‍ കഴിയുന്നില്ല.
വീട്ടമ്മമാരുടെ വരുമാനത്തെ ഇതു ബാധിച്ചു. കന്നുകാലി വളര്‍ത്തലും പ്രതിസന്ധിയിലാണ്. രാത്രികാലങ്ങളില്‍ കാല്‍നട യാത്രക്കാരെയും ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ്ക്കള്‍ ആക്രമിക്കുന്നത് പതിവാണ്.
ഇരുചക്ര വാഹനത്തിന് മുന്നിലേക്ക് ചാടി നായ്ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നിരവധി യുവാക്കള്‍ക്ക് വീണ് പരിക്കേറ്റു. അംഗന്‍വാടിയിലെ കുരുന്നുകളും പുലര്‍ച്ച ട്യൂഷന് പോകുന്ന കുട്ടികളും മദ്റസ വിദ്യാർഥികളും തെരുവുനായ്ക്കളുടെ ആക്രമണ ഭീതിയിലാണ്. പ്രാദേശിക ഭരണകൂടം തെരുവുനായ് ശല്യം അമര്‍ച്ചചെയ്യാന്‍ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.