പാറശ്ശാല: ഇരുവൃക്കകളും തകരാറിലായ വട്ടവിള ഈഴക്കോണം വരവ് പൊറ്റ സുരേഷ് ഭവനില്‍ സുരേഷ്.ആര് (47) ചികിത്സക്കായി കനിവുതേടുന്നു. പതിനാറും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളും ഭാര്യ കവിതയും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം. ഇപ്പോള്‍ തന്നെ ആഴ്ചയില്‍ രണ്ടു ദിവസമാണ് ഡയാലിസിസ് നടത്തുന്നത്. ഇതിനിടയില്‍ വാല്‍വുകള്‍ അടഞ്ഞതിനെ തുടര്‍ന്ന് അടിയന്തര ഹൃദയ ശസ്ത്രക്രിയക്കും വിേധയനാക്കി. ഇടക്കിടെ അസുഖം കൂടുതലാകുന്നതിനാല്‍ ഉടന്‍ തന്നെ ഇരു വൃക്കകളും മാറ്റിവെക്കണമെന്നും ഇതിന് 30 ലക്ഷം രൂപ വേണ്ടിവരുമെന്നും ഡോക്ടർമാര്‍ നിര്‍ദേശിച്ചതായി കുടുംബം പറയുന്നു.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള സുരേഷിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതും ഇവിടെയാണ്. തുടര്‍ ചികിത്സക്കായി ഒരു ഗതിയുമില്ലാതെ പലപ്പോഴും മരുന്ന് വാങ്ങുന്നതും മുടങ്ങുന്നു. അഞ്ച് സെന്റ് വസ്തുവും അതിലൊരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന സുരേഷിന്റെ ആരോഗ്യത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കുശേഷമാണ് വൃക്കകൾ തകരാറാണെന്ന് കണ്ടെത്തിയത്. ഹൃദയരോഗവും സ്ഥിരീകരിച്ചു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡയാലിസിസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ പരിശോധനക്കുശേഷം ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഗിയെ ആശുപത്രിലെത്തിക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പരാധീനതയാണ് കുടുംബത്തിനുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ നിർധന കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സുരേഷിന്റെ പേരില്‍ ഉദിയന്‍കുളങ്ങര കേരള ഗ്രാമീൺ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40348101088157. ഐ.എഫ്.എസ്.സി. കോഡ്: കെ.എല്‍.ജി.ബി 0040348. ഫോൺ: 9995658771. ഗൂഗ്ള്‍പേ നമ്പര്‍: 7356958171.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.