തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കീഴിലെ നീതി ആയോഗ് ഇന്തോ-ജർമന്‍ സഹകരണത്തിന് കീഴിലുള്ള സുസ്ഥിര നഗരവികസന ലക്ഷ്യം -2021ലെ സൂചികയിൽ തിരുവനന്തപുരം നഗരത്തിന് ദേശീയതലത്തിൽ നാലാം സ്ഥാനം.
77 സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ 56 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കിയത്. 44 നഗരങ്ങൾ 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ളതും 12 നഗരങ്ങൾ സംസ്ഥാന തലസ്ഥാനങ്ങളും 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ളവയുമാണ്.
ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ, വിശപ്പ് രഹിത നഗരമാക്കാനുള്ള പ്രവർത്തനങ്ങൾ, മികച്ച ആരോഗ്യം, ജീവിത സൗകര്യങ്ങൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന സൂചകങ്ങൾ.
ഷിംല (ഹിമാചൽപ്രദേശ്), കോയമ്പത്തൂർ (തമിഴ്നാട്), ഛണ്ഡിഗഢ് (കേന്ദ്രഭരണ പ്രദേശം), തിരുവനന്തപുരം, കൊച്ചി, പനജി (ഗോവ), പുണെ (മഹാരാഷ്ട്ര), തിരുച്ചിറപ്പള്ളി (തമിഴ്നാട്), അഹ്മദാബാദ് (ഗുജറാത്ത്), നാഗ്പൂർ (മഹാരാഷ്ട്ര) എന്നീ നഗരങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. എല്ലാ വികസന സൂചകങ്ങളിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനുള്ള തിരുവനന്തപുരം നഗരത്തിെൻറ പരിശ്രമങ്ങൾക്ക് ഈ നേട്ടം ഊർജം പകരുമെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.