ഭർത്താവിന്‍റെ അക്കൗണ്ടിലെ പണം മാറിപ്പോയ സംഭവം; പൊലീസ്​ വീഴ്​ചയെന്ന്​ പരാതി

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​ത്താ​വി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്കി​ട്ട പ​ണം മാ​റി​യ സം​ഭ​വ​ത്തി​ൽ ​പൊ​ലീ​സി​െൻറ ഭാ​ഗ​ത്ത്​ നി​ന്നും ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ല്ലെ​ന്നാ​േ​രാ​പി​ച്ച്​ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി.

ത​െൻറ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ​േപാ​കു​ക​യും അ​യാ​ൾ ആ ​തു​ക ​െച​ല​വ​ഴി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഒ​ന്ന​ര​മാ​സം മു​മ്പ്​ ഫോ​ർ​ട്ട് പൊ​ലീ​സ് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ​ക്ക്​ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ചു​മ​ത​ല ഫോ​ർ​ട്ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷി​നാ​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യോ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യോ ചെ​യ്​​തി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ യു​വ​തി ഇ​പ്പോ​ൾ പ​രാ​തി ന​ൽ​കി​യ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് ത​ട്ടി​ക്ക​യ​റു​ക​യും മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ണ​ക്കാ​ട്​ സ്വ​ദേ​ശി​നി​യാ​യ മും​താ​സ്​ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി​യ​ത്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ മും​താ​സ്​ ഭ​ർ​ത്താ​വ് സ​ഫ​റു​ള്ള​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച ഒ​രു ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി​എ​ട്ടാ​യി​രം രൂ​പ അ​ക്കൗ​ണ്ട് ന​മ്പ​ർ മാ​റി മ​റ്റൊ​രു സ​ഫ​റു​ല്ല​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ചെ​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ബാ​ങ്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ബ​ദ്ധം മ​ന​സ്സി​ലാ​യ​ത്. ഉ​ട​നെ ബാ​ങ്കി​നെ അ​റി​യി​ക്കു​ക​യും, ഫോ​ർ​ട്ട് പൊ​ലീ​സ് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തു. ഫോ​ർ​ട്ട് എ.​സി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല. എ​ന്നാ​ൽ ഫോ​ർ​ട്ട് പൊ​ലീ​സ് പ്ര​തി​ക്കാ​യി കാ​ര്യ​ങ്ങ​ൾ നീ​ക്കു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി.

പ​രാ​തി​ക്കാ​രി​യോ​ട്​ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷി​നെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും യു​വ​തി പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​രാ​തി കി​ട്ടി​യെ​ന്നും പ​രാ​തി​ക്കാ​രു​ടെ മു​ന്നി​ൽ ​െവ​ച്ച്​ പ്ര​തി​യെ ഫോ​ണി​ൽ വി​ളി​ച്ചെ​ന്നും പ​ക്ഷെ അ​യാ​ൾ ഹാ​ജ​രാ​യി​ല്ലെ​ന്നും സി.​െ​എ 'മാ​ധ്യ​മ' ത്തോ​ട്​ പ​റ​ഞ്ഞു. ഇ​നി​യും അ​യാ​ളെ വി​ളി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - The incident where money was transferred from the husband's account; Complaint of police negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.