തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ അന്ധവിദ്യാലയങ്ങളിൽ അറബി അധ്യാപക തസ്തിക സൃഷ്ടിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് തെക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ചപരിമിതർക്കായി തുടങ്ങുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ തരത്തിലുള്ള പരിമിതികളനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് സാമൂഹികപുരോഗതി കൈവരിക്കാൻ അവസരമൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മണക്കാട് വലിയ ജുമാ മസ്ജിദ് ഹാളിൽ നടന്ന ചടങ്ങിൽ, അഡ്വ. എ.എം.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമം നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്. ഫൈസൽ ഖാൻ നിർവഹിച്ചു.
കോർപറേഷൻ കൗൺസിലർ സിജുലാൽ, മണക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, സംസ്ഥാന ഭാരവാഹികളായ മുസ്തഫ മാസ്റ്റർ, സയ്യിദ് അലി തുടങ്ങിയവർ സംസാരിച്ചു. അസ്സബാഹ് സംസ്ഥാന പ്രസിഡന്റ് പി.എ. കരിം മാസ്റ്റർ മന്ത്രിക്ക് നിവേദനം നൽകി.ബാദുഷ സ്വാഗതവും അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു. വൈ. ഇർഷാദ് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.