കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. നഗരസഭാ കഴക്കൂട്ടം സോണൽ ഓഫിസിൽ 2,55,000 രൂപയുടെ തട്ടിപ്പാണ് പുതുതായി കണ്ടെത്തിയത്. നേരത്തെ തട്ടിപ്പ് നടത്തി സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത സോണൽ ഓഫിസിലെ കാഷ്യറായ അൻസിൽ കുമാറിനെതിരെയാണ് നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് കട്ട് ചെയ്ത് പെെപ്പിടാനും ജനങ്ങൾ സോണൽ ഓഫിസിൽ അടച്ച പണമാണ് അൻസിൽ കുമാർ അപഹരിച്ചത്. പണമടക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടർന്നു വരുന്ന ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയിലാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ അൻസിൽ കുമാറിനെ ഉടൻ അടസ്റ്റ് ചെയ്യുമെന്ന് കഴക്കൂട്ടം ഇൻസ്പെക്ടർ ജെ.എസ് പ്രവീൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.