കന്യാകുമാരിയിൽ മാലപിടിച്ചുപറിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കുളച്ചൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാലപിടിച്ചുപറിക്കൽ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കുളച്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട സ്വദേശികളായ വൈശാഖ്‌ (32), സുനിത് (32) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ഇൻസ്പെക്ടർ ക്രിസ്റ്റിയുടെ നേതൃത്വത്തിൽ പിടികൂടിയത്. അന്വേഷണത്തിൽ കുളച്ചൽ വണ്ണാത്തിവിളയിൽ കട നടത്തുന്ന വയോധിക റോസ്‌ലിയുടെ മൂന്നു പവൻ മാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് അറിയാൻ കഴിഞ്ഞു.

കൂടാതെ ഇരണിയൽ, കൊല്ലങ്കോട്, മണവാളക്കുറിച്ചി, കരുങ്കൽ, രാജാക്കമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ മാലപൊട്ടിക്കൽ സംഭവങ്ങളിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞു. ഇവരുടെ പക്കൽനിന്ന് കേരള രജിസ്ട്രേഷനോടു കൂടിയ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. ഇവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ 25 പവൻ ആഭരണങ്ങൾ കണ്ടെടുത്തു. തിരുവനന്തപുരത്താണ് മോഷണ ആഭരണങ്ങൾ വിറ്റത്. അതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ ഇരണിയൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ അടച്ചു.

Tags:    
News Summary - Two arrested in case of seizure of necklace in Kanyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.