നേമം: വിളവൂര്‍ക്കലില്‍ രണ്ടുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. മലയം സ്വദേശി ഉണ്ണിക്കും മേടനട ശ്രുതിലയം ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്ത്രീക്കുമാണ് കടിയേറ്റത്. ഇരുവരും ചികിത്സതേടി. കടിച്ച നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ് കറുത്ത നിറമുള്ള നായ് ആക്രമണം നടത്തിയത്. വിളവൂര്‍ക്കലിലും പരിസരത്തുമുണ്ടായിരുന്ന 25 ഓളം തെരുവുനായ്ക്കള്‍ക്ക് കടിയേറ്റു. ഇത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ചൂഴാറ്റുകോട്ട മുതല്‍ മലയംവരെ രണ്ടു കിലോമീറ്ററില്‍ നിരവധി നായ്ക്കള്‍ക്ക് കടിയേറ്റെന്നാണ് വിവരം. പഞ്ചായത്തും ആരോഗ്യവകുപ്പും കര്‍ശന നടപടികളിലേക്ക് നീങ്ങുന്നുണ്ട്.
വിഷയത്തില്‍ അധികൃതര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് മൂലമണ് വാര്‍ഡ് മെംബര്‍ സി. ഷിബു ആവശ്യപ്പെട്ടു. വാക്സിനേഷന് മാത്രം ഫലപ്രദമാകില്ലെന്നും തെരുവുനായ്ക്കളെ പിടികൂടി പ്രത്യേക ഷെല്‍ട്ടറില്‍ പാര്‍പ്പിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.