മെഡിക്കല്‍ കോളജ്: ഉള്ളൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ വില്ലേജോഫിസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിത് മാസങ്ങള്‍ കഴിഞ്ഞിട്ടും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം.
വില്ലേജോഫിസ് അധികൃതരുടെ അനാസ്ഥകാരണം ഇപ്പോള്‍ പോങ്ങുംമൂട്ടിലുള്ള താൽക്കാലിക കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി ലക്ഷങ്ങള്‍ മുടക്കിപ്പണിത കെട്ടിടത്തിനുചുറ്റും ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. വാടകകെട്ടിടത്തിന്റെ ഉടമയെ സഹായിക്കാന്‍ വേണ്ടിയാണ് വില്ലേജോഫിസ് പുതുതായി പണിത കെട്ടിടത്തിലേക്ക് മാറ്റാത്തതെന്നും ആക്ഷേപമുയരുന്നു. വില്ലേജോഫിസിന്റെ പ്രവര്‍ത്തനം ഉള്ളൂര്‍ ജങ്ഷനില്‍ പുതുതായി പണിത കെട്ടിടത്തിലേക്ക് മാറ്റി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറും കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. സനലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.