തിരുവനന്തപുരം: വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്സിഡി പുന:സ്ഥാപിക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ദേശീയ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് അധ്യക്ഷനായി. സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി സ്വാഗതവും ജാസിം സമാപനവും നടത്തി. വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ല വൈസ് പ്രസിഡന്റ് മധു കല്ലറയും ചിറയിൻകീഴ് മണ്ഡലത്തിൽ ജില്ല സെക്രട്ടറി മുംതാസ് ബീഗവും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.